'നിലമ്പൂര്‍ വിജയ'ത്തില്‍ കാസര്‍കോടും ആഘോഷം; മധുരം വിതരണം ചെയ്ത് ഡി.സി.സി

Update: 2025-06-23 11:05 GMT

 നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസലിന്റെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്യുന്നു

കാസര്‍കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ആഘോഷിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസലിന്റെ നേതൃത്വത്തിലാണ് വിജയം ആഘോഷിച്ചത്. ആര്യാടന്‍ ഷൗക്കത്തിന്റെ വിജയ പ്രഖ്യാപനത്തിന് പിന്നാലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മധുരം വിതരണം ചെയ്തു. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.

Similar News