മധൂരില്‍ ഭാര്യാസഹോദരനൊപ്പം നടന്നുപോകുന്നതിനിടെ കളനാട് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി സാദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.;
കാസര്‍കോട്: മധൂരില്‍ കളനാട് സ്വദേശിയെ ഒഴുക്കില്‍ പെട്ട് കാണാതായി. കളനാട്ടെ സാദിഖിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ ഭാര്യാ സഹോദരന്‍ മൊയ്തീനൊപ്പം നടന്നുപോകുന്നതിനിടെയാണ് സാദിഖ് ഒഴുക്കില്‍പെട്ടത്. മൊയ്തീനും വെള്ളത്തില്‍ വീണെങ്കിലും രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന സാദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രി മുതല്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.