ചെമ്പരിക്കയില്‍ തെങ്ങ് വീണ് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്
മകനെ മദ്രസയില്‍ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിക്കാണ് പരിക്കേറ്റത്.;
മേല്‍പ്പറമ്പ്: ചെമ്പരിക്ക സ്കൂള്‍ റോഡില്‍ തെങ്ങ് വീണ് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. തിങ്കളാഴ്ച രാവിലെ 6:30 മണിയോടെയാണ് സംഭവം. ഇലക്ട്രിക് പോസ്റ്റ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മകനെ മദ്രസയില്‍ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിക്കാണ് പരിക്കേറ്റത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറിഞ്ഞാണ് അപകടം.
ഇതുവഴി മദ്രസയില്‍ പോവുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതോടെ കല്ലംവളപ്പിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം ചെമ്പരിക്കയുടെ സമീപപ്രദേശമായ കീഴൂരില്‍ മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതോടെ വൈദ്യുതി വിതരണം താറുമാറായിരുന്നു. ചെമ്പരിക്ക, കീഴൂര്‍ ഭാഗങ്ങളില്‍ വൈദ്യുതി പ്രശ്നം കാരണം ജനങ്ങള്‍ ദുരിതത്തിലാണ്.