ചെക്കുകളില്‍ വ്യാജ ഒപ്പിട്ട് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചു; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ കേസ്
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിജു ആന്റണിക്കെതിരെയാണ് പൊലീസ് കേസെടുത്തത്;
By : Online correspondent
Update: 2025-06-25 07:12 GMT
കാസര്‍കോട്: ചെക്കുകളില്‍ വ്യാജ ഒപ്പിട്ട് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചുവെന്ന പരാതിയില്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ കേസ്. കാസര്‍കോട് സബ് ട്രഷറി ഓഫീസര്‍ എസ് ലക്ഷ്മി നാരായണ നായകിന്റെ പരാതിയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിജു ആന്റണിക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്.
ഒപ്പം ജോലി ചെയ്തിരുന്ന തലശേരി സ്വദേശി ആനന്ദിന്റെ രണ്ട് ചെക്ക് ലീഫുകള്‍ കൈക്കലാക്കിയ ബിജു ആന്റണി ആനന്ദിന്റെ വ്യാജ ഒപ്പിട്ട് ഇക്കഴിഞ്ഞ 13ന് 35,000 രൂപ കൈക്കലാക്കിയെന്നാണ് കേസ്.