ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ കോണ്‍ക്രീറ്റ് മേസ്തിരി മരിച്ചു
കൊളത്തൂര്‍ രാമനടുക്കത്തെ പരേതനായ കുഞ്ഞിരാമന്‍ ആചാരിയുടെയും നാരായണിയമ്മയുടെയും മകന്‍ ആര്‍ അശോകന്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-06-26 05:43 GMT
ബേഡകം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ക്രീറ്റ് മേസ്തിരി മരിച്ചു. കൊളത്തൂര്‍ രാമനടുക്കത്തെ പരേതനായ കുഞ്ഞിരാമന്‍ ആചാരിയുടെയും നാരായണിയമ്മയുടെയും മകന്‍ ആര്‍ അശോകന്‍(40) ആണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
സി.പി.എം വരിക്കുളം ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു. ഏപ്രില്‍ 13ന് ഉച്ചയോടെ പെര്‍ളടുക്കത്ത് അശോകന്‍ ഓടിച്ചുപോകുകയായിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ; രേഷ്മ. മൂന്ന് മക്കളുണ്ട്.