ചെര്‍ക്കള സ്വദേശി ഖത്തറില്‍ അന്തരിച്ചു
കനിയടുക്കത്തെ ബഷീര്‍ ആണ് അന്തരിച്ചത്.;
By : Online correspondent
Update: 2025-06-06 10:10 GMT
ചെര്‍ക്കള: ഹൃദയാഘാതത്തെ തുടര്‍ന്ന് ചെര്‍ക്കള സ്വദേശി ഖത്തറില്‍ അന്തരിച്ചു. കനിയടുക്കത്തെ ബഷീര്‍ (50) ആണ് അന്തരിച്ചത്. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മൊയ്തീന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: റൈഹാന. മക്കള്‍: സിബ ഖദീജ, ഹാജിറ അസ്‌ന, ഇസ്ന, ഫാത്തിമ, സമന്‍.
സഹോദരങ്ങള്‍: സുഹറ, ഹനീഫ നെല്ലിക്കുന്ന്, സബാന, ഷംസുദ്ദീന്‍ തായലങ്ങാടി, തഫ് സീറ ഹൈദര്‍, ലത്തീഫ് ചെര്‍ക്കള, നിസാര്‍ ചെര്‍ക്കള. മയ്യത്ത് നാട്ടിലെത്തിച്ച് ചെര്‍ക്കള മസ് ജിദ് അങ്കണത്തില്‍ ഖബറടക്കും.