ഹോട്ടലിലെ അനധികൃത മദ്യവില്‍പ്പനയെ കുറിച്ച് അന്വേഷിക്കാനെത്തിയ എക് സൈസ് ഓഫീസറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് 2 വര്‍ഷം തടവും 20,000 രൂപ പിഴയും
കോയിപ്പാടി കുണ്ടങ്കാരടുക്ക സ്വദേശി പ്രഭാകരക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്.;
കാസര്‍കോട്: ഹോട്ടലിലെ അനധികൃത മദ്യവില്‍പ്പനയെ കുറിച്ച് അന്വേഷിക്കാനെത്തിയ എക് സൈസ് ഓഫീസറെ തൂക്കുപാത്രം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കോയിപ്പാടി കുണ്ടങ്കാരടുക്ക സ്വദേശി പ്രഭാകര(61)ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്.
2021 ഏപ്രില്‍ രണ്ടിന് രാത്രി എട്ടുമണിക്ക് കുണ്ടങ്കാരടുക്കയിലെ ജനത ഹോട്ടലിലാണ് സംഭവം. പ്രഭാകരയുടെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി എക് സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പരിശോധനക്കെത്തിയപ്പോഴാണ് എക്സൈസ് ഓഫീസര്‍ക്ക് നേരെ അക്രമം നടന്നത്. അന്നത്തെ കുമ്പള പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എം മനോജാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.