സഹപാഠിക്ക് സ്‌നേഹത്തിന്റെ കരുതല്‍; എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വീട് നിര്‍മ്മിച്ച് നല്‍കി

എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വലിയ ദൗത്യമായി മുന്നിട്ടിറങ്ങിയപ്പോള്‍ സുമനസ്സുകള്‍ സഹായ സഹകരണങ്ങള്‍ നല്‍കി പിന്തുണച്ചു;

Update: 2025-06-04 09:03 GMT

കാസര്‍കോട്: അസുഖ ബാധിതനായ പിതാവുമൊത്ത് 15 വര്‍ഷത്തില്‍ കൂടുതലായി വാടക വീട്ടില്‍ കഴിയുന്ന സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സകീം. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വലിയ ദൗത്യമായി മുന്നിട്ടിറങ്ങിയപ്പോള്‍ സുമനസ്സുകള്‍ സഹായ സഹകരണങ്ങള്‍ നല്‍കി പിന്തുണച്ചു. ചെമ്മനാട് ആലിച്ചേരിയില്‍ നിര്‍മ്മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സ്‌നേഹ ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ സി.എം ന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ മാനേജറും മുന്‍ മന്ത്രിയുമായ ശ്രീ. സി.ടി. അഹ്‌മദലി നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍ മുഖ്യാതിഥിയായിരുന്നു.

മന്‍സൂര്‍ കുരുക്കള്‍, ബദറുല്‍ മുനീര്‍, അമീര്‍ പാലോത്ത്, മനോജ് കുമാര്‍ കെ.എന്‍, കെ.ടി. നിയാസ്, ഡോ. സുകുമാരന്‍ നായര്‍, വിജയന്‍ കെ, റഫീഖ് സി.എച്ച്, ജിജി തോമസ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഉമറുല്‍ ഫാറൂഖ് എന്‍.എം സ്വാഗതവും, നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ ബി.എച്ച് അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. എന്‍.എസ്.എസ് ന്റെ നേതൃത്വത്തില്‍ ഇതിനോടകം ഒട്ടനവധി വ്യത്യസ്ഥ സാമൂഹിക, ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടാണിത്.

Similar News