ഉഡുപ്പിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് സഹോദരിമാരെ കാണാതായതായി പരാതി
ഹിരിയഡ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരങ്ങളായ മഞ്ജുള , മല്ലിക എന്നിവരെയാണ് കാണാതായത്;
ഉഡുപ്പി : നഗരത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് സഹോദരിമാരെ കാണാതായതായി പരാതി. ഹിരിയഡ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരങ്ങളായ മഞ്ജുള (24), മല്ലിക (18) എന്നിവരെയാണ് കാണാതായത്. ഏപ്രില്‍ 3 മുതല്‍ ആണ് ഇരുവരേയും കാണാതാകുന്നത്.
മഞ്ജുളയ്ക്ക് ഏകദേശം 5 അടി 1 ഇഞ്ച് ഉയരവും ഇരുണ്ട നിറവും ശരാശരി ശരീരഘടനയുമാണ്. കന്നഡ, തുളു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. 10 വര്‍ഷം മുമ്പ് വിവാഹിതയായെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
മല്ലികയ്ക്ക് ഏകദേശം 5 അടി ഉയരമുണ്ട്, ഇരുണ്ട നിറവും ശരാശരി ശരീരഘടനയുമാണ്. സഹോദരിയെപ്പോലെ തന്നെ കന്നഡയും തുളുവും നന്നായി സംസാരിക്കും. പത്താം ക്ലാസ് വരെ പഠിച്ച മല്ലിക തുടര്‍ന്ന് പഠനം നിര്‍ത്തി.
ഏപ്രില്‍ 3 ന് വീട്ടില്‍ നിന്ന് പുറത്തുപോയ രണ്ട് സഹോദരിമാരും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹിരിയഡ്ക പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇരുവരേയും കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊലീസ് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.