തുടര്‍ച്ചയായ കൊലപാതകങ്ങള്‍: മംഗളൂരുവില്‍ പുതിയ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ലാത്തി ഡ്രില്‍ നടത്തി പൊലീസുകാര്‍
തുടര്‍ച്ചയായുള്ള അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലാത്തി ഡ്രില്‍ നടത്തിയത്;
മംഗളൂരു: പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ മംഗളൂരു പൊലീസ് തിങ്കളാഴ്ച ക്ലോക്ക് ടവറിന് സമീപം ലാത്തി ഡ്രില്‍ നടത്തി. കഴിഞ്ഞദിവസമാണ് സിറ്റി പൊലിസ് കമ്മീഷണറായി 2010 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റത്.
ബജ്പെയില്‍ സുഹാസ് ഷെട്ടിയുടേയും കോള്ത്തമജലുവില് പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റേയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കുറച്ചുനാളുകളായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് (കെ.എസ്.ആര്.പി) ഉദ്യോഗസ്ഥര്‍ ഡ്രില്‍ നടത്തിയത്.
അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തെ അപലപിക്കാന്‍ എസ്.ഡി.പി.ഐ ക്ലോക്ക് ടവറിന് സമീപം ആസൂത്രണം ചെയ്ത പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായാണ് ലാത്തി ഡ്രില്‍ നടത്തിയത്.