ഭാര്യയെ ഇരുമ്പ് കട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
സ്വത്തിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന;
ബെംഗളൂരു: മാരുതി നഗറില്‍ ഭാര്യയെ ഇരുമ്പ് കട്ടകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാരുതി നഗറിലെ ബസവചാരിയാണ് ഭാര്യ സുമയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 16 വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും കുട്ടികളോടൊപ്പം മാരുതി നഗറിലാണ് താമസിച്ചിരുന്നത്. സുമ ഹാസന് സ്വദേശിനിയാണ്.
ബസവാചാരി വെല്‍ഡിംഗ് ഷോപ്പ് നടത്തി വരികയായിരുന്നു. ബുധനാഴ്ച രാവിലെ ദമ്പതികള്‍ കുട്ടികളെ സ്കൂളിലേക്കയച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ ബസവാചാരി ഇരുമ്പ് കട്ട കൊണ്ട് സുമയുടെ തലക്കടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുമ തല്‍ക്ഷണം മരിച്ചു.
ബെഡ് ഷീറ്റിലും തറയിലും ഭിത്തിയിലും രക്തക്കറ കാണപ്പെട്ടു. അക്രമത്തിനുപയോഗിച്ച ഇരുമ്പ് കട്ട സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ബസവാചാരിയെ പിന്നീട് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്തിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന.