കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
സുബ്രഹ്‌മണ്യത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഹാലെസ്റ്റേഷന് സമീപം ഒരു ഓമ് നി കാറിനെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.;
കഡബ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പിനങ്ങാടി-സുബ്രഹ്‌മണ്യ സംസ്ഥാന പാതയില്‍ ഹാലെസ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം. കഡബ താലൂക്കിലെ കൊടിമ്പാല ഗ്രാമത്തിലെ ഉദേരിയില്‍ താമസിക്കുന്ന പരേതനായ ശ്രീധര്‍ ഗൗഡയുടെ മകന്‍ ബിശ്വജിത്ത്(23) ആണ് മരിച്ചത്.
മര്‍ധാല പാലത്തഡ് കയിലെ ഒരു ഫാബ്രിക്കേഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ബിശ്വജിത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുബ്രഹ്‌മണ്യത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഹാലെസ്റ്റേഷന് സമീപം ഒരു ഓമ് നി കാറിനെ മറികടക്കുന്നതിനിടെ ബിശ്വജിത്തിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിശ്വജിത്ത് കഡബ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
സംഭവത്തില്‍ ഓമ് നി കാറിനും കേടുപാടുകള്‍ സംഭവിച്ചു. ബിശ്വജിത്തിന് അമ്മയും ഒരു സഹോദരനും സഹോദരിയും ഉണ്ട്.
കടബ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.