കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

അമ്പലത്തറ കണ്ണോത്തെ ചന്ദ്രന്റെ മകന്‍ റിജേഷ് ആണ് മരിച്ചത്;

Update: 2025-08-08 04:55 GMT

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അമ്പലത്തറ കണ്ണോത്തെ ചന്ദ്രന്റെ മകന്‍ റിജേഷ്(29) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ റിജേഷിനെ ബുധനാഴ്ച ഉച്ചയോടെ കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് അമ്മ തങ്കമണി വ്യാഴാഴ്ച രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ വീടിന് പരിസരത്ത് തന്നെയുണ്ടെന്ന് കാണിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കശുമാവില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രജിഷ സഹോദരിയാണ്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News