സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2025-12-06 09:58 GMT

കാഞ്ഞങ്ങാട്: സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലെ ഐങ്ങോത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥി ലിസിയുടെയും ബി.ജെ.പി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അജയകുമാര്‍ നെല്ലിക്കാടിന്റെയും പ്രചരണ ബോര്‍ഡുകള്‍ കീറി നശിപ്പിച്ചെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. അതിയാമ്പൂര്‍ അമ്പലത്തിന് സമീപത്തും മേലാങ്കോട്ടും ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലും സ്ഥാപിച്ചിരുന്ന അജയകുമാറിന്റെ പ്രചരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. തൃക്കരിപ്പൂര്‍ മീലിയാട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിന് ചന്തേര പൊലീസും കൊളത്തൂര്‍ ബറോട്ടിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ കീറിയതിന് ബേഡകം പൊലീസും കേസെടുത്തു.

Similar News