യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ഹരിപുരം ചാലിങ്കാല്‍ ഹൗസിലെ ചോയിയുടെ മകന്‍ സി.രാജേഷ് ആണ് മരിച്ചത്;

Update: 2025-08-04 06:39 GMT

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹരിപുരം ചാലിങ്കാല്‍ ഹൗസിലെ ചോയിയുടെ മകന്‍ സി.രാജേഷ്(35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. രാജേഷിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയനിലയില്‍ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിക്കാനുള്ള കാരണം വ്യക്തമല്ല. അമ്മ: കാർത്യായനി.സഹോദരങ്ങൾ: ഉഷ, രാജൻ.

Similar News