നിര്‍മ്മാണ സാമഗ്രികള്‍ വാഹനത്തില്‍ കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
10 ഇരുമ്പ് ജാക്കികളാണ് സംഘം വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്;
By : Online correspondent
Update: 2025-07-30 05:47 GMT
കാഞ്ഞങ്ങാട്: എന്‍.എച്ച്.എം ഓഫീസ് പരിസരത്ത് നിന്ന് പട്ടാപ്പകല്‍ നിര്‍മ്മാണ സാമഗ്രികള്‍ ഓട്ടോ ടെമ്പോയില്‍ കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ സ്വദേശി മനു(38), ബല്ല സ്വദേശി മനീഷ്(42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പുതിയ കോട്ടയിലെ എന്‍.എച്ച്.എം ഓഫീസുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന എഫ്.ഡബ്ല്യു സ്റ്റോര്‍ കെട്ടിടത്തിനടുത്ത് നിന്നാണ് 10 ഇരുമ്പ് ജാക്കികള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മോഷണം നടന്നത്.