പടന്നക്കാട് പൊലീസ് ജീപ്പും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
By : Online Desk
Update: 2025-08-05 09:34 GMT
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയ പാതയില്‍ പൊലീസ് ജീപ്പും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചു. വഴിയാത്രക്കാരിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയോടെയയായിരുന്നു അപകടം. ചീമേനി പൊലീസ് സ്റ്റേഷന്റെ ബൊലേറോ ജീപ്പും എതിരെ വന്ന കാറും സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ സ്‌കൂട്ടിയാത്രക്കാരാണ്. ഇരുചക്രവാഹനം മുന്നില്‍ കയറിയപ്പോള്‍ പൊലീസ് ജീപ്പ് വെട്ടിച്ചപ്പോള്‍ സ്‌കൂട്ടിയിലും വഴിയാത്രക്കാരിയെയും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലുമിടിച്ചു. സുഹറ, ചന്ദ്രന്‍, ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.