സുഖമില്ലാത്ത ഭാര്യയെ വിളിക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയില്‍ നിന്നും വാങ്ങിയ ഐ ഫോണുമായി മോഷ്ടാവ് കടന്നുകളഞ്ഞു
കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ഋതികിന്റെ ഫോണാണ് മോഷ്ടാവ് കൈക്കലാക്കിയത്;
കാഞ്ഞങ്ങാട്: സുഖമില്ലാത്ത ഭാര്യയെ വിളിക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയില്‍ നിന്ന് വാങ്ങിയ ഐ ഫോണുമായി മോഷ്ടാവ് കടന്നുകളഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് നഗരത്തിലാണ് സംഭവം. കോട്ടച്ചേരി കുന്നുമ്മല്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ഋതികിന്റെ ഫോണാണ് മോഷ്ടാവ് കൈക്കലാക്കിയത്.
ഋതിക് ടി.ബി റോഡ് ഭാഗത്ത് നിന്ന് ബസ് സ്റ്റാന്റിലേക്ക് നടന്നുപോകുന്നതിനിടെ എതിരെ വന്ന ആള്‍ സുഖമില്ലാതെ ആസ്പത്രിയിലുള്ള ഭാര്യയെ വിളിക്കാന്‍ ഫോണ്‍ തരുമോ എന്ന് ആവശ്യപ്പെട്ടു. അത്യാവശ്യകാര്യമായതിനാല്‍ വിദ്യാര്‍ത്ഥി ഫോണ്‍ നല്‍കി. ഫോണില്‍ സംസാരിച്ചുകൊണ്ട് മോഷ്ടാവ് പതുക്കെ നടന്നുനീങ്ങി പെട്ടെന്ന് കുതിച്ചോടുകയായിരുന്നു. വിദ്യാര്‍ത്ഥി അരകിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് ഓടി മറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.