ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഡ്രൈവറുമായ കുശാല്‍ നഗറിലെ രാജീവനെയാണ് കയ്യേറ്റം ചെയ്തത്;
By : Online correspondent
Update: 2025-08-07 06:02 GMT
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഡ്രൈവറുമായ കുശാല്‍ നഗറിലെ രാജീവന്റെ(48) പരാതിയില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദനെതിരെയാണ് കേസ്.
കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ ജില്ലാ ആശുപത്രിയിലെത്തിയ അരവിന്ദന്‍ അനവാദമില്ലാതെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചപ്പോള്‍ രാജീവന്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രകോപിതനായ പഞ്ചായത്ത് പ്രസിഡന്റ് രാജീവനെ പിടിച്ചുതള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.