സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു; തെങ്ങില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്;

Update: 2025-07-21 07:32 GMT

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ 8. 30 ഓടെ ചിത്താരിയിലെ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തുള്ള റോഡിലാണ് അപകടം. കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

12 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ബസ് തെങ്ങില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ വിദ്യാര്‍ഥികളെ അതിഞ്ഞാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍പെട്ട വാഹനം ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.

Similar News