പെരിയ ബസാറില്‍ കടയുടെ ഷട്ടര്‍പൂട്ട് തകര്‍ത്ത് കവര്‍ച്ച; കടത്തിയത് സിഗരറ്റും ഓട് സും

സി.സി.ടി.വി ക്യാമറയും തകര്‍ത്ത നിലയില്‍;

Update: 2025-07-15 06:27 GMT

പെരിയ: നഗരത്തിലെ ബസാറില്‍ കടയുടെ ഷട്ടര്‍പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയതായി പരാതി. ആയമ്പാറയിലെ ഭാസ്‌ക്കരന്റെ ഉടമസ്ഥതയിലുള്ള സുരഭി സ്റ്റോര്‍ എന്ന കടയിലാണ് മോഷണം നടന്നത്. സിഗരറ്റും ഓട്സും നാണയങ്ങളും അടക്കം കവര്‍ന്നു. കടയുടെ മുന്‍വശത്തുള്ള സി.സി.ടി.വി ക്യാമറയും തകര്‍ത്ത നിലയിലാണ്.

ചൊവ്വാഴ്ച രാവിലെ ഭാസ്‌ക്കരന്‍ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വിക്ക് കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യം കണ്ടെത്തി. ടവല്‍കൊണ്ട് മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ ടി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെരിയ ബസാറില്‍ പ്രവര്‍ത്തിക്കുന്ന തനിമ സ്റ്റോറിലും കവര്‍ച്ച നടന്നിരുന്നു.

Similar News