കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി രാംനാഥ് ഷേണായ് അന്തരിച്ചു

കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ്, പടന്നക്കാട് നെഹ്‌റു മെമ്മോറിയല്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ഹൊസ്ദുര്‍ഗ് എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗമായിരുന്നു;

Update: 2025-10-28 06:37 GMT

കാഞ്ഞങ്ങാട് : നഗരത്തിലെ ആദ്യകാല വ്യാപാരിയും രാംനാഥ് സ്റ്റീല്‍സ് ആന്റ് സിമന്റ് ഉടമയുമായ കെ. രാംനാഥ് ഷേണായ് (76) അന്തരിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ്, പടന്നക്കാട് നെഹ്‌റു മെമ്മോറിയല്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ഹൊസ്ദുര്‍ഗ് എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗം, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ എന്നിവയുടെ സ്ഥാപകാംഗം, ബേക്കല്‍ ക്ലബ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: പരേതയായ പാര്‍വതി ഷേണായ്. മക്കള്‍: സത്യനാഥ് ഷേണായ്(യുനൈറ്റഡ് ഫ്യൂവല്‍സ്, പുതിയകണ്ടം), ഡോ. സന്ധ്യ നായക് (നേത്രരോഗ വിദഗ്ധ, മണിപ്പാല്‍ ഹോസ്പിറ്റല്‍,ബംഗളൂരു). മരുമക്കള്‍ :സ്മിത ഷേണായ്(കോഴിക്കോട്), ഡോ. അരവിന്ദ് നായക്(നാവികസേന മുന്‍ ഫിസിഷ്യന്‍, ബംഗളൂരു). സഹോദരങ്ങള്‍ : വത്സല ഷേണായ്(മംഗളൂരു), വിഠാഭായി ഷേണായ്(മുംബൈ), പ്രമീള രമേശ് ഭട്ട്(കാഞ്ഞങ്ങാട്), കസ്തൂരി ബാളിഗ(മംഗളൂരു), ശ്യാമള പ്രഭു(മംഗളൂരു), പരേതരായ സരോജിനി ഷേണായ്, മനോരമ ആര്‍. പ്രഭു, ജയന്തി ഷേണായ്.

Similar News