ബസ് കാത്തുനില്‍ക്കുകയായിരുന്ന 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ്
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി;
By : Online correspondent
Update: 2025-05-07 07:00 GMT
കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ് ളവര്‍ പള്ളിക്ക് സമീപത്ത് കഴിഞ്ഞദിവസമാണ് സംഭവം. പെണ്‍കുട്ടി ബസ് കാത്തുനില്‍ക്കുന്നതിനിടെ പിറകിലൂടെ എത്തിയ യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി.
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇയാളുടെ പേര് തനിക്കറിയില്ലെന്നും എന്നാല്‍ കണ്ടാലറിയാമെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.