പെരിയാട്ടടുക്കത്ത് കാര്‍ പിറകിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്
പനയാല്‍ അരവത്തെ കെ സുരേഷ് കുമാര്‍ ഓടിച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലാണ് കാറിടിച്ചത്;
By : Online correspondent
Update: 2025-10-29 07:13 GMT
പെരിയാട്ടടുക്കം : പെരിയാട്ടടുക്കത്ത് കാര്‍ പിറകിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പനയാല്‍ അരവത്തെ കെ സുരേഷ് കുമാര്‍ ഓടിച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലാണ് കാറിടിച്ചത്. സുരേഷ് കുമാറിന്റെ മാതാവ് ലളിത(68)ക്കും ഭാര്യ സജിത കുമാരി(38)ക്കുമാണ് പരിക്കേറ്റത്.
മുള്ളേരിയയില്‍ നിന്ന് തച്ചങ്ങാട്ടേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷക്ക് പിറകിലിടിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.