ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍ തലകറങ്ങി വീണു; രക്ഷകരായി സഹയാത്രക്കാര്‍
മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന 50 വയസ്സുകാരനായ പയ്യന്നൂര്‍ സ്വദേശിയാണ് കുഴഞ്ഞുവീണത്;
By : Online correspondent
Update: 2025-11-01 07:37 GMT
കാഞ്ഞങ്ങാട്: ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍ തലകറങ്ങി വീണു. ഇതോടെ സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന 50 വയസ്സുകാരനായ പയ്യന്നൂര്‍ സ്വദേശിയാണ് കുഴഞ്ഞുവീണത്.
കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇയാള്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും തളര്‍ന്നുവീണ ആളെ പ്ലാറ്റ് ഫോമിലേക്ക് മാറ്റുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 15 മിനുട്ട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.