നീലേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു
കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു;
കാഞ്ഞങ്ങാട്: നീലേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ തളിയില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും ഹുണ്ടായി കാറും ആണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസിന് കാര്യമായ അപകടമൊന്നും സംഭവിച്ചില്ല. യാത്രക്കാരും സുരക്ഷിതരാണ്.