പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വര്‍ഷം കഠിന തടവ്

പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷവും, 7 മാസവും അധിക തടവിനും കോടതി ശിക്ഷ വിധിച്ചു;

Update: 2025-08-20 04:02 GMT

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 77വര്‍ഷം കഠിന തടവും 2,09000/ രൂപപിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷവും, 7 മാസവും അധിക തടവിനും കോടതി ശിക്ഷ വിധിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുളിയാര്‍ മല്ലത്തെ സുകുമാരനെ(45)യാണ് ഹോസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി.എം സുരേഷ് ശിക്ഷിച്ചത്.

2023 ജൂണ്‍ 25 ന് പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ വെച്ച് പ്രതി പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് ഗൗരവതരമായ ലൈംഗിക അതിക്രമത്തിലൂടെയുള്ള പീഡനത്തിന് ഇരയാക്കുകയും, സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടി 6ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തും ഇതുപോലെ പീഡത്തിനിരയാക്കിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആയിരുന്ന എ അനില്‍ കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ് ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Similar News