രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ രാവിലെ മരിച്ച നിലയില്‍
ഇരിയ കാട്ടുമാടത്തെ സുകുമാരന്‍ ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-08 06:47 GMT
കാഞ്ഞങ്ങാട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ കാട്ടുമാടത്തെ സി സുകുമാരന്‍(53) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന സുകുമാരനെ വ്യാഴാഴ്ച രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പരേതനായ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ശര്‍മ്മിള. മക്കള്‍: ശ്യാം കിരണ്‍, കീര്‍ത്തി പ്രിയ(ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ഉഷാകുമാരി, സുലോചന, സുമിത്ര.