ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

കുശാല്‍ നഗര്‍ സ്വദേശി കാര്‍ത്തികേയന്‍ എന്ന അച്ചുവിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.;

Update: 2025-06-06 11:26 GMT

കാഞ്ഞങ്ങാട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുശാല്‍ നഗര്‍ സ്വദേശി കാര്‍ത്തികേയന്‍ എന്ന അച്ചുവിനെ(20)യാണ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ ചിറയന്‍ കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പ് ചിറയന്‍ കീഴ് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാര്‍ത്തികേയനെതിരെ അവിടുത്തെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതോടെ ഒളിവില്‍ പോയ കാര്‍ത്തികേയന്‍ കുശാല്‍ നഗറിലെ ക്വാര്‍ട്ടേഴ് സിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചിറയന്‍കീഴ് പൊലീസ് കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. പ്രതിയെ ചിറയന്‍കീഴിലേക്ക് കൊണ്ടുപോയി.

Similar News