കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കാഞ്ഞങ്ങാട്ട് കെ എസ് ടി എയുടെ ജില്ലാ റാലിയും ധര്‍ണ്ണയും
നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന ധര്‍ണ്ണ മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ് ഘാടനം ചെയ്തു;
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട്ട് ജില്ലാ റാലിയും ധര്‍ണ്ണയും സംഘടിപ്പിച്ച് കെ എസ് ടി എ. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക,നവ കേരളത്തിനായി അണിചേരുക, ജനപക്ഷ നയങ്ങള്‍ക്ക് കരുത്തുപകരുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, പണിമുടക്ക് അവകാശം തൊഴിലവകാശമാക്കാന്‍ നിയമനിര്‍മാണം നടത്തുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും അടച്ചുപൂട്ടുക, ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവെച്ചാല്‍ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് കെ.എസ്.ടി.എ കാസര്‍കോട് ജില്ലാ കമ്മിറ്റി റാലിയും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
അധ്യാപക പ്രകടനം കാഞ്ഞങ്ങാട് സ്മൃതി മണ്ഡപ പരിസരത്ത് നിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് അധ്യാപകര്‍ അണിനിരന്നു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന ധര്‍ണ്ണ മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ് ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ എം എ അരുണ്‍ കുമാര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. ഹരിദാസ്, സംസ്ഥാന കമ്മറ്റിയംഗം എന്‍.കെ ലസിത തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ശ്യാമ ഭട്ട് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സ്വാഗതവും, ട്രഷറര്‍ കെ.വി രാജേഷ് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ വി.കെ ബാലാമണി, പി. ശ്രീകല, വിഷ്ണു പാല, കെ.ലളിത, പി. മോഹനന്‍, പി.എം ശ്രീധരന്‍, എം. സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.