പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കാഞ്ഞങ്ങാട്ടെ കണ്ണാശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി നിസാര്‍;
കാഞ്ഞങ്ങാട്: പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാഞ്ഞങ്ങാട്ടെ കണ്ണാശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ നിസാറിനെ(30) ആണ് ഹോസ് ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതി പ്രകാരമാണ് നിസാറിനെതിരെ കേസെടുത്തത്.
യുവതി തന്റെ സഹോദരനേയും കൂട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ കണ്ണാശുപത്രിയിലെ ജീവനക്കാരനായ നിസാറിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തനിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന വിവരം മറച്ചുവച്ച് നിസാര്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.