കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

നഗരസഭയുടെ ഒന്‍പതാം വാര്‍ഡില്‍പ്പെട്ട അത്തിക്കോത്ത്, എ.സി നഗര്‍, കാനത്തില്‍, മുത്തപ്പന്‍ തറ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്.;

Update: 2025-05-31 07:07 GMT

കാഞ്ഞങ്ങാട്: നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. നഗരസഭയുടെ ഒന്‍പതാം വാര്‍ഡില്‍പ്പെട്ട അത്തിക്കോത്ത്, എ.സി നഗര്‍, കാനത്തില്‍, മുത്തപ്പന്‍ തറ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും വ്യാപകമാക്കി. 80 പേരുടെ രക്ത പരിശോധന നടത്തി. ഇതില്‍ പുതിയ ഒരു മഞ്ഞപ്പിത്ത ബാധ കൂടി കണ്ടെത്തി. അത്തിക്കോത്ത് ഏകാധ്യാപക വിദ്യാലയത്തില്‍ ബോധ വല്‍ക്കരണ ക്ലാസ്, രക്തപരിശോധനാ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. സിജോ എം ജോസ് ക്ലാസെടുത്തു.

ആരോഗ്യ വിഭാഗം സ്ഥിരം സ്ഥിതി അധ്യക്ഷ കെ സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, ടെക്നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍, റീഷ് മ, ശരണ്യ, രാജന്‍, ടി ജസ്ന എന്നിവര്‍ സംബന്ധിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിജോ എം ജോസ്, പ്രമോദ്, നിമിഷ, അന്‍വര്‍, എം.എല്‍.എസ്. പി മാരായ സിമി, സ്വപ്ന, സുഹൈറ, ശ്വേത, ആശാ പ്രവര്‍ത്തകരായ പുഷ്പ, രുഗ്മിണി, ബീന, ഗീത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

Similar News