ചാമുണ്ഡിക്കുന്ന് വില്ലേജ് ഓഫിസിന് സമീപം കാറുകള്‍ക്ക് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണു
കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു;
By : Online correspondent
Update: 2025-07-24 15:24 GMT
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്നിലെ ചിത്താരി വില്ലേജ് ഓഫിസിന് സമീപം കൂറ്റന്‍ ആല്‍മരം കാറുകള്‍ക്ക് മുകളില്‍ വീണു. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ സംസ്ഥാന പാതയോരത്തെ ആല്‍മരം നിലം പതിക്കുകയായിരുന്നു.
ഇവിടെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.