കാഞ്ഞങ്ങാട്ട് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പെട്ടിക്കടയും കാറും തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
മരം വേരോടെ മറിഞ്ഞുവീഴുകയായിരുന്നു;
കാഞ്ഞങ്ങാട്: കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പെട്ടിക്കടയും കാറും തകര്‍ന്നു. പുതിയ കോട്ട ടി.ബി റോഡില്‍ എസ്.ബി.ഐക്കും പള്ളിക്കും മുന്നിലുള്ള വലിയ ആല്‍മരമാണ് കടപുഴകി വീണത്. ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.
മരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന പെട്ടിക്കടക്കും കാറിനും മുകളിലേക്കാണ് മരം വീണത്. പുലര്‍ച്ചെയായതിനാല്‍ ഇവിടെ ആളുകളൊന്നും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മരം വേരോടെ മറിഞ്ഞുവീഴുകയായിരുന്നു. ഫയര്‍ഫോഴ് സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.