ഓട്ടോ മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്
പാലാവയല്‍ മലാം കടവിലെ തോമസിന്റെ ഭാര്യ ലീലാമ്മ തോമസിനാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-10-30 06:05 GMT
കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരിയായ വീട്ടമ്മക്ക് പരിക്കേറ്റു. പാലാവയല്‍ മലാം കടവിലെ തോമസിന്റെ ഭാര്യ ലീലാമ്മ തോമസി(61)നാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 79 ബി 0 368 നമ്പര്‍ ഓട്ടോറിക്ഷ മലാംകടവിലുണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റ ലീലാമ്മയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ റോബിനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.