ഓട്ടോറിക്ഷയില്‍ കടത്തിയ 5337 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഡ്രൈവര്‍ അറസ്റ്റില്‍
ചെട്ടുംകുഴിയിലെ എ മുഹമ്മദ് നസീനെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.;
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ കടത്തിയ 5337 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഡ്രൈവര്‍ പിടിയില്‍. കാസര്‍കോട് ചെട്ടുംകുഴിയിലെ എ മുഹമ്മദ് നസീനെ(31)യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് മാവുങ്കാല്‍ രാംനഗറില്‍ നടത്തിയ പരിശോധനക്കിടെയാണ് മുഹമ്മദ് നസീന്‍ കുടുങ്ങുന്നത്. നസീന്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 60 ബി- 7485 നമ്പര്‍ ഓട്ടോറിക്ഷ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 5337 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളായ പി പി സുധീഷ്, എ ജ്യോതിഷ്, ദിനേശ്, ജിനേഷ്, കെ പി അജിത്ത് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പൊലീസ് ലഹരി വസ്തുക്കള്‍ കടത്തുന്നവര്‍ക്കായി നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്.