കഞ്ചാവ് ഉപയോഗിച്ചെന്ന വിവരം പൊലീസിനെ അറിയിച്ച വിരോധത്തില്‍ കാറിന് നേരെ അക്രമം നടത്തിയതായി പരാതി
മര്‍ദനമേറ്റത് പുഞ്ചാവി കടപ്പുറത്തെ കെ.പി അഭിലാഷിന്;
By : Online correspondent
Update: 2025-05-10 05:38 GMT
കാഞ്ഞങ്ങാട്: കഞ്ചാവ് ഉപയോഗിച്ചെന്ന വിവരം പൊലീസിനെ അറിയിച്ച വിരോധത്തില്‍ കാറിന് നേരെ അക്രമം നടത്തിയതായി പരാതി. പുഞ്ചാവി കടപ്പുറത്തെ കെ.പി അഭിലാഷിന്റെ പരാതിയില്‍ അര്‍ജുന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.
അഭിലാഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബന്ധുവിന്റെ കാര്‍ അടിച്ച് തകര്‍ത്തെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.