പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു; പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്
രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു;
By : Online correspondent
Update: 2025-07-24 05:29 GMT
കാഞ്ഞങ്ങാട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ വച്ച് പ്രസവിച്ചു. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് വീട്ടില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഹൊസ് ദുര്‍ഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിയില്ലെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ആരാണ് ഗര്‍ഭിണിയാക്കിയത് എന്ന കാര്യം കണ്ടെത്താനായി മൊഴി എടുക്കുന്നുണ്ട്. വിശദമായ മൊഴി എടുത്തതിനുശേഷം പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.