ചിട്ടി തട്ടിപ്പ് അടക്കം നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍; പിടിവീണത് ഒളിവില്‍ കഴിയുന്നതിനിടെ
കോട്ടയം അയ് മനം സ്വദേശി വൃന്ദ രാജേഷ് ആണ് അറസ്റ്റിലായത്;
By : Online correspondent
Update: 2025-08-01 17:37 GMT
കാഞ്ഞങ്ങാട്: നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന യുവതി അറസ്റ്റില്‍. കോട്ടയം അയ് മനം സ്വദേശി വൃന്ദ രാജേഷ്(48) ആണ് അറസ്റ്റിലായത്. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ ആണ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.
ചിട്ടി നടത്തി നിരവധി ആളുകളില്‍ നിന്നും പണം വാങ്ങി വഞ്ചിക്കുകയായിരുന്നു. അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ മാത്രം 49 കേസുകളില്‍ പ്രതിയാണ് വൃന്ദ. ഒളിവില്‍ കഴിയവെ പയ്യന്നൂരില്‍ വച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സിക്ക് ടെക് എന്ന പേരില്‍ ചിട്ടി കമ്പനി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കി.