അതിഥി തൊഴിലാളിയെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്
ഉത്തര്‍പ്രദേശ് രാംപൂര്‍ ബെന്‍സുരി മിലാക്ക് സ്വദേശി മുഹമ്മദ് മുഖീമിനെയാണ് ആക്രമിച്ചത്;
By : Online correspondent
Update: 2025-10-29 07:04 GMT
കാഞ്ഞങ്ങാട്: അതിഥി തൊഴിലാളിയെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജോലി ചെയ്യുന്ന സ്ഥാപനം വിട്ട് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പോയ വിരോധത്തിന് അതിഥി തൊഴിലാളിയെ മുഖത്തടിച്ചും ചവിട്ടിയും പരുക്കേല്‍പ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഉത്തര്‍പ്രദേശ് രാംപൂര്‍ ബെന്‍സുരി മിലാക്ക് സ്വദേശി മുഹമ്മദ് മുഖീമിനെയാണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അതിഞ്ഞാലിലെ ബിയോണ്ട് എന്ന സ്ഥാപനത്തിന് സമീപത്ത് വച്ചാണ് സംഭവം. മുഹമ്മദ് മുഖീമിന്റെ പരാതിയില്‍ സക്കീര്‍, റാസിക്ക്, ഷംസീര്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ മുഹമ്മദ് മുഖീം ആശുപത്രിയിലെത്തി ചികിത്സ തേടി.