മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താണു

കാട്ടുകുളങ്ങരയിലെ രാധാകൃഷ്ണന്‍ കാനത്തൂരിന്റെ കിണറാണ് മണ്ണിനടിയിലേക്ക് താഴ്ന്നത്;

Update: 2025-07-22 05:29 GMT

കാഞ്ഞങ്ങാട്: മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു. കാട്ടുകുളങ്ങരയിലെ രാധാകൃഷ്ണന്‍ കാനത്തൂരിന്റെ വീടിനോട് ചേര്‍ന്നുകിടക്കുന്ന കിണറാണ് തിങ്കളാഴ്ച വൈകിട്ട് മണ്ണിനടിയിലേക്ക് താഴ്ന്നത്. വീടിന് തൊട്ടടുത്ത് നില്‍ക്കുന്ന കിണര്‍ താഴ്ന്നതിനാല്‍ കുടുംബം ആശങ്കതയിലാണ്.

സമീപത്തുള്ള തെങ്ങ് ഏത് സമയത്തും കടപുഴകി വീഴാവുന്ന അവസ്ഥയിലാണെന്ന് കുടുംബം പറയുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയില്‍ രാധാകൃഷ്ണന്റെ വീടിന്റെ ചുറ്റുമതില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കോഴിക്കൂടും തകര്‍ന്നു.

Similar News