3 പവന്‍ മാല കുളത്തില്‍ വീണു; മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന
കാഞ്ഞങ്ങാട്: കുളിക്കുന്നതിനിടെ കുളത്തില്‍ നഷ്ടപ്പെട്ട മൂന്ന് പവന്റെ മാല മുങ്ങിയെടുത്ത് അഗ്നിരക്ഷാ സേന. കഴിഞ്ഞദിവസം തെരുവ് അറയില്‍ ഭഗവതി ക്ഷേത്രക്കുളത്തില്‍ കുളിക്കവെയാണ് പ്രവാസിയായ അജേഷിന്റെ മൂന്ന് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടത്. ഉടന്‍ അഗ്നിരക്ഷാ സേനയില്‍ വിവരമറിയിക്കുകയായിരുന്നു,. അഗ്നിരക്ഷാസേനയിലെ സ്‌കൂബ ടീം അംഗങ്ങള്‍ പരിശ്രമത്തിനൊടുവില്‍ മാല മുങ്ങിയെടുത്തു. രണ്ട് ദിവസമായി രാത്രിയും പകലും നാട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ചെളിയില്‍ പൂണ്ട മാല കണ്ടെത്താനായിരുല്ല. തുടര്‍ന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. കാഞ്ഞങ്ങാട് നിലയ തലവന്‍ ആദര്‍ശ് അശോകിന്റെ നേതൃത്വത്തിലെത്തിയ സേനയാണ് മാല പുറത്തെടുത്തത്. കാസര്‍കോട് നിലയത്തിലെ സ്‌ക്കൂബ ടീമംഗങ്ങളായ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ ഇ. പ്രസീത്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എച്ച്. ഉമേഷ് എന്നിവരാണ് മൂന്നര മീറ്റര്‍ ആഴത്തിലേക്ക് മുങ്ങി മാല പുറത്തെടുത്തത്. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ദിലീപ്, സിവില്‍ ഡിഫന്‍സ് അംഗം കിരണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മാര്‍ക്കറ്റ് വിലയനുസരിച്ച് 2.5 ലക്ഷത്തോളം വിലവരും.