മാറ്റിയെടുക്കാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

Update: 2024-12-17 10:56 GMT

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 128 കോടിയോളം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. കൂടുതല്‍ പേരും   ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് അജ്ഞരാണ്. പലരും ചികിത്സ തേടാത്ത സന്ദര്‍ഭങ്ങളുണ്ട്. തെറ്റായ ജീവിത ശൈലിയും മാറിയ ഭക്ഷണശീലവും ഉള്‍പ്പെടെ ജനിതകമല്ലാത്ത മറ്റ് ചില കാരണങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുന്നുണ്ട്.

മികച്ച രീതിയിലുള്ള ഭക്ഷണ ക്രമീകരണം , വ്യായാമം , മികച്ച ജീവിത ശൈലി ഇവയുടെ അഭാവം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുന്നുണ്ട്. ഇവ പിന്തുടര്‍ന്നാല്‍ അസുഖത്തിന്റെ തോത് കുറക്കാം.

അമിതമായി ഉപ്പ് ചേര്‍ത്ത ഭക്ഷണം ഉയര്‍ന്ന അളവില്‍ മദ്യം, പ്രോസസ്സ്ഡ് ഫുഡ്‌സ് എന്നിവ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ തോത് കൂട്ടുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയാണ് പ്രതിവിധി.

അമിതമായ മാനസിക പിരിമുറക്കമാണ് മറ്റൊരു പ്രധാന കാരണം. യോഗ, ധ്യാനം, ഏകാഗ്രത ഇവയൊക്കെയാണ് ഇതിന് പരിഹാരം

ഉറക്കം ഇല്ലാത്തതും ഉറക്കത്തിന്റെ ക്രമം തെറ്റുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു കാരണമാണ്. നല്ല ഉറക്കം ശീലമാക്കുക.

മദ്യം ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ രക്ത സമ്മര്‍ദ്ദം കൂട്ടാന്‍ ഇടയാക്കും. എന്നാല്‍ മിതമായ രീതിയിലുള്ള മദ്യപാനം രക്തസമ്മര്‍ദ്ദം കുറക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പുകവലിയാണ് മറ്റൊരു വില്ലന്‍. പുകവലി രക്തക്കുഴലുകള്‍ നശിക്കാന്‍ കാരണമാവുകയും ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാവുകയും ചെയ്യും. പുകവലി നിര്‍ത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും കാരണമാവുന്നു.

Similar News