കോശ മേഖലയിലെ പുത്തന്‍ ഗവേഷണം; മുഹമ്മദ് നിഹാദിന് ഡോക്ടറേറ്റ്
കാസര്‍കോട്: കോശ മേഖലയിലെ ഗവേഷണത്തിന് കാസര്‍കോട് ചൂരി സ്വദേശി മുഹമ്മദ് നിഹാദിന് ഡോക്ടറേറ്റ്. മംഗലാപുരം യേനെപോയ യൂണിവേഴ്‌സിറ്റി സ്റ്റെം സെല്‍ വിഭാഗത്തിലാണ് നിഹാദ് ഗവേഷണം പൂര്‍ത്തിയാ്ക്കിയത്.അരക്കിഡോണ് ആസിഡ്) എന്ന കൊഴുപ്പ്, ശരീരത്തിലെ ഏത് കോശമായും മാറാന്‍ കഴിവുള്ള മൂലകോശങ്ങളെ പാന്‍ക്രിയാസിലെ കോശങ്ങളായി വളര്‍ത്താന്‍ സഹായിക്കുമെന്ന കണ്ടെത്തല്‍, കോശങ്ങളെ വളര്‍ത്തുന്ന രീതികള്‍ മെച്ചപ്പെടുത്താനും, അതുവഴി പ്രമേഹ രോഗികള്‍ക്കുള്ള കോശ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്നായിരുന്നു ഗവേഷണം.
നോര്‍വേയിലെ ഓസ്ലോ യൂണിവേഴ്‌സിറ്റി പ്രൊഫസറും, നോബല്‍ സമ്മാന സമിതി അംഗവുമായ ഡോ. അസിം കെ ദത്തറോ, പൂനെയിലെ ഡോ. രമേഷ് ഭോണ്ടെ എന്നിവരാണ് ഗവേഷണം വിലിയിരുത്തിയത്. ഇതിനകം നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത നിഹാദിന്റെ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
2023ല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സ്റ്റം സെല്‍ റിസര്‍ച് വാര്‍ഷിക സമ്മേളനത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് യാത്രാ ഗ്രാന്റുകള്‍ നല്‍കി.
2019ല്‍ ഇറ്റലി മിലാനിലെ മാരിയോ നെഗ്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രിയലക്ട് ട്രെയിനീഷിപ്പ് പ്രോഗമിന് അവസരം ലഭിച്ചു.
ഐ.ഐ.ടി ഗാന്ധിനഗര്‍, കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് മികച്ച പോസ്റ്റര്‍ അവാര്‍ഡുകള്‍ നേടിപബ്‌മെഡില്‍ (pubmed) ഇന്‍ഡക്സഡ് ആയ പത്തോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ നിഹാദ് മണിപ്പാല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് റീജനറേറ്റീവ് മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടി
കാസര്‍ഗോഡ് ചൂരി സ്വദേശിയും കാസര്‍ഗോഡ് പഴയ ബസ്സ്റ്റാന്‍ഡ് ക്രോസ് റോഡിലെ എല്‍കോര്‍ ഇലക്ട്രോണിക്‌സ് കടയുടമയുമായ അബ്ദുല്‍ സത്താറിന്റെയും പരേതയായ നസീമ സി എയുടെയും മകനാണ്.ഭാര്യ ഡോ. അയിഷ ഷമ (ഡെന്റിസ്), മകന്‍ എര്‍ഹം.