പല്ലുകളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

Update: 2025-03-03 12:59 GMT

മനുഷ്യശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് പല്ലുകള്‍. അതുകൊണ്ടുതന്നെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യവും അഴകുമുള്ള പല്ലുകള്‍ക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. ഭക്ഷണം കഴിച്ചാല്‍ വായ വൃത്തിയാക്കുക എന്നത് ഇതില്‍ പ്രധാനമാണ്. ദിവസവും രണ്ട് നേരവും പല്ല് തേക്കേണ്ടതും ആവശ്യമാണ്.

മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷുകള്‍ മാറ്റേണ്ടതും അത്യാവശ്യമാണ്. മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായ വൃത്തിയാക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വായ്‌നാറ്റം അകറ്റാനും പല്ലുകളില്‍ നിന്നും ബാക്ടീരിയയെ ഇല്ലാതാക്കാനും മൗത്ത് വാഷ് സഹായിക്കും.

പല്ലുകളുടെ ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കേണ്ടതും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുമാണ്. ഇത്തരത്തില്‍ പല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

പാലും പാലുത്പന്നങ്ങളും

പാലും പാലുത്പന്നങ്ങളും ആണ് ഇതില്‍ പ്രധാനം. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുകയും ദന്തക്ഷയം തടയുകയും ചെയ്യുന്നു.

നട് സ്

നട് സ് കഴിക്കുന്നത് നല്ലതാണ്. നട് സില്‍ കാത്സ്യവും പ്രോട്ടീനും മറ്റ് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നത് വഴി പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ സഹായിക്കും.

ഇലക്കറികള്‍

ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഉള്ളി

ഉള്ളിയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ആപ്പിള്‍

പല്ലുകളില്‍ ക്യാവിറ്റി ഉണ്ടാകുന്നത് തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് നല്ലതാണ്.

സ്ട്രോബെറി

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്.

ക്യാരറ്റ്

വിറ്റാമിന്‍ എയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും പല്ലുകള്‍ക്ക് നല്ലതാണ്.

ക്രാന്‍ബെറി അഥവാ ലോലോലിക്ക

ഇവ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഗ്രീന്‍ ടീ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Similar News