ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരാവാം; ഇവ കഴിക്കൂ

Update: 2024-12-27 11:19 GMT

ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലരായി ഇരിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ. മികച്ച ഊര്‍ജം പകരുന്ന പഴങ്ങളും നട്‌സുകളും കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അവയില്‍ ചിലതാണ് വാഴപ്പഴവും ഓട്‌സും വിത്തുകളും പരിപ്പുകളും പിന്നെ പ്രധാനമായും ജലവും

വാഴപ്പഴം

മികച്ച ഊര്‍ജം പ്രദാനം ചെയ്യാന്‍ വാഴപ്പഴത്തിന് കഴിയും. മസിലുകളുടെ ആരോഗ്യത്തിന് വാഴപ്പഴം മികച്ചതാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവാനായും ഊര്‍ജ്വസ്വലനായും ഇരിക്കാന്‍ വാഴപ്പഴം സഹായിക്കും.

ഓട്‌സ്

കാര്‍ബോ ഹൈഡ്രേറ്റ്‌സും ഫൈബറും അടങ്ങിയ ഓട്‌സ് മികച്ച ഊര്‍ജ ഉറവിടമാണ്. ഇരുമ്പ് , മഗ്നീഷ്യം പോലുള്ള മിനറുലകളും ഓട്‌സില്‍ ധാരാളമുണ്ട്.

വിത്തുകളും പരിപ്പുകളും

വിത്തുകളും പരിപ്പുകളും ഫൈബര്‍, പ്രോട്ടീന്‍, നല്ല കൊഴുപ്പ്, എന്നിവയാല്‍ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ഇവ ദിവസം മുഴുവന്‍ ഊര്‍ജം നല്‍കും.

ജലം 

കലോറികള്‍ അടങ്ങിയില്ലെങ്കിലും ശരീരത്തെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുന്നത് വെള്ളമാണ്. പോഷകങ്ങളുടെ ആഗിരണത്തിനും ദഹനത്തിനും വെള്ളം സഹായിക്കുന്നു. ശരീരത്തിനാവശ്യമായ ജലം ഇടക്കിടെ കുടിക്കുക.

Similar News