പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. കാല്‍നഖത്തിലും അപൂര്‍വം ചിലരില്‍ കൈ നഖത്തിലും കുഴിനഖം ഉണ്ടാകും. ഒരുതരം ചര്‍മ പ്രശ്നവും ഒപ്പം ആരോഗ്യപ്രശ്നവുമാണ് ഇത്. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം. അഴുക്കുകള്‍ അടിഞ്ഞ് കൂടുന്നതും നഖം ആഴത്തില്‍ മുറിക്കുന്നതുമെല്ലാം ഇതിന് കാരണമാകാറുണ്ട്.
ഇറുകിയ ചെരുപ്പ് കാലില്‍ ധരിക്കുന്നത്, കാലിലെ പെരുവിരലിനുണ്ടാകുന്ന ക്ഷതം, കാല്‍നഖം വൃത്തിയില്‍ സൂക്ഷിക്കാത്തത്, അണുബാധ എന്നിവയെല്ലാം കുഴിനഖം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. കഠിനമായ വേദനയാണ് ഇതുണ്ടാക്കുന്ന പ്രശ്നം. പഴുപ്പും ദുര്‍ഗന്ധവുമെല്ലാം ഉണ്ടാകാറുണ്ട്. കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പല്‍ ബാധയും ചിലരില്‍ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് ഒരു സര്‍ജനെ കാണിക്കുക.
ഇതിനുള്ള പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. നഖം നല്ല വൃത്തിയായി വയ്ക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍ ഇറക്കി വയ്ക്കുന്നതും ഉപ്പിട്ട വെള്ളത്തില്‍ തുണി നനച്ച് വിരലില്‍ കെട്ടുന്നതുമെല്ലാം ഒരു പരിധി വരെ ഗുണം ചെയ്യും. എന്നിരുന്നാലും വേദന കൂടുതലാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ കുഴിനഖത്തിന് എങ്ങനെ ശമനം ലഭിക്കും എന്ന് നോക്കാം.
വെളിച്ചെണ്ണ
വിവിധതരം എണ്ണകള്‍ പുരട്ടുന്നത് കുഴിനഖത്തിന് മികച്ചതാണ്. ഇതില്‍ വെളിച്ചെണ്ണ പുരട്ടുന്നതും മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം കൂടുതല്‍ ഗുണം നല്‍കും. കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതു പോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുന്ന ഒന്നാണ്. കറുവാപ്പട്ടയുടെ ഓയില്‍ മറ്റൊരു വഴിയാണ്. ഇതെല്ലാം നഖത്തില്‍ പുരട്ടാം.
വേപ്പെണ്ണ
ഇത് പുരട്ടുന്നത് കുഴിനഖത്തിന് നല്ലതാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ളവ കൂടി വേണമെങ്കില്‍ ചേര്‍ത്ത് പുരട്ടാം.
വിക്‌സ്
ചുമ, ജലദോഷം എന്നിവ വരുമ്പോള്‍ കുറച്ച് ആശ്വാസം ലഭിക്കാന്‍ വിക്‌സ പുരട്ടാറുണ്ട്. നെഞ്ചിലും മൂക്കിലും നെറ്റിയിലും ഇത് തടവി കിടന്നാല്‍ നല്ല ആശ്വാസമാണ് ലഭിക്കുക. അതുപോലെ വിക്‌സ് കുഴിനഖത്തില്‍ പുരട്ടുന്നത് നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. 2016-ല്‍ ജെ.എ.ബി.എഫ്.എം എന്ന മാഗസില്‍ പ്രസിദ്ധീകരിച്ച Novel Treatment of Onychomycosis using Over-the-Counter Mentholated Ointment: A Clinical Case Series എന്ന പഠനത്തില്‍ കുഴിനഖം ശമിക്കാന്‍ വിക്‌സ് പുരട്ടുന്നത് നല്ലതാണെന്ന് പറയുന്നു.
ആപ്പിള്‍ സൈഡര്‍ വിനഗര്‍
നിരവധി ഗുണങ്ങളുള്ള ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന മൈക്രോബയല്‍ കുഴിനഖം മാറ്റാന്‍ സഹായിക്കും. ദിവസേന രണ്ട് നേരം കുറച്ച് ആപ്പിള്‍ സൈഡര്‍ വിനഗര്‍ കുഴിനഖത്തില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
ടീ ട്രീ ഓയില്‍
ആന്റിഫംഗല്‍, ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഓയിലാണ് ടീ ട്രീ ഓയില്‍. അതിനാല്‍ തന്നെ ഇത് കുഴിനഖം മാറ്റി എടുക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എന്‍.സി.സി.എച്ച് പ്രസിദ്ധീകരിച്ച ടീ ട്രീ ഓയില്‍ എന്ന പഠനത്തില്‍ ടീ ട്രീ ഓയില്‍ കുഴിനഖത്തിലെ അണുബാധ കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നു. എല്ലാ ദിവസവും രണ്ടുനേരം ടീ ട്രീ ഓയില്‍ കുഴിനഖത്തിന് മുകളില്‍ പുരട്ടാവുന്നതാണ്.
മഞ്ഞള്‍
കുഴിനഖത്തിന് മഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്. ഇതല്ലാതെ മഞ്ഞളിനൊപ്പം ചില കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ഗുണം നല്‍കും. തൊട്ടാവാടിയുടെ ഇലയും മഞ്ഞളും ചേര്‍ത്തരച്ച് ഇടാം.
പച്ചമഞ്ഞള്‍, വേപ്പിന്റെ എണ്ണ എന്നിവ ചേര്‍ത്തിടാം. കറ്റാര്‍ വാഴയുടെ നീരിനൊപ്പം പച്ചമഞ്ഞള്‍ കൂടി ചേര്‍ത്തരച്ച് ഇടാം. ഇത് ഗുണം നല്‍കും.
ചെറുനാരങ്ങ
ചെറുനാരങ്ങ മുറിച്ച് അതില്‍ നഖത്തിന്റെ അഗ്രാം ഇറക്കി വയ്ക്കുന്നത് ഏറെ നല്ലതാണ്. വിനാഗിരി ഇതിനുളള മറ്റൊരു പ്രതിവിധിയാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇവ വെള്ളത്തില്‍ കലര്‍ത്തി കാല്‍ അതില്‍ ഇറക്കി വയ്ക്കാം. നല്ല ഫലമുണ്ടാകും.
ദിവസവും ഇത് രണ്ടു നേരമെങ്കിലും ചെയ്യാം. ഇതുപോലെ ആര്യവേപ്പില അരച്ചിടുന്നതും മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കുന്ന വഴികളാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ആന്റിഫംഗല്‍ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, കുഴിനഖം ശമിപ്പിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി വെളുത്തുള്ളി ചതച്ച് നീരെടുക്കണം. ഇത് കുഴിനഖത്തില്‍ ഒരു 30 മിനിറ്റ് വെക്കുക. ഇത്തരത്തില്‍ ദിവസവും ചെയ്യുന്നത് കുഴിനഖം മാറ്റിയെടുക്കാന്‍ സഹായിക്കും. വെളുത്തുള്ളി നീര് എടുക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, വെളുത്തുള്ളി പേസ്റ്റ് രൂപത്തില്‍ അരച്ച് പുരട്ടുന്നതും നല്ലതാണ്.
മയിലാഞ്ചിയുടെ ഇല
നഖത്തിനുളള മറ്റൊരു പരിഹാരമാണ് ഇത്. ഇത് അരച്ച് നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും ഗുണം നല്‍കും.
ഇതു പോലെ കീഴാര്‍നെല്ലിയെടുത്ത് അരച്ച് ഇടുന്നതും ഗുണം നല്‍കും. വെളുത്തുള്ളി ഫംഗല്‍ ബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനെഗര്‍ ചേര്‍ത്തും ഇടാം. ഇതെല്ലാം അല്‍പനാളുകള്‍ അടുപ്പിച്ച് ചെയ്താലാണ് ഗുണം ലഭിക്കുക.