ആര്‍ത്തവക്രമം തെറ്റിക്കുന്ന പി.സി.ഒ.എസ് രോഗം; അറിയാം ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കൊച്ചി: പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഎസ് എന്ന രോഗത്തെ കുറിച്ച് അറിയുമോ. സ്ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ് പിസിഒഎസ്. ഈ ആരോഗ്യ പ്രശ്നമുള്ള സ്ത്രീകള്‍ പല വെല്ലുവിളും നേരിടുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ട്. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആര്‍ത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആന്‍ഡ്രോജന്‍, ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവയും പിസിഒഎസ് മൂലം ഉണ്ടായേക്കാം.
പിസിഒഎസിന് ഭക്ഷണക്രമം ഒരിക്കലും നേരിട്ട് കാരണമാകില്ല. എന്നിരുന്നാലും ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീര്‍ണതകളും വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അത്തരത്തില്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് അറിയാം.
1. സംസ്‌കരിച്ച ഭക്ഷണങ്ങള്‍
സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകള്‍, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
2. റെഡ് മീറ്റ്
പിസിഒഎസ് ഉള്ള സ്ത്രീകള്‍ റെഡ് മീറ്റ് അധികം കഴിക്കുന്നതും നല്ലതല്ല. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് പൂരിത, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും.
3. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്
വൈറ്റ് ബ്രെഡ്, പാസ്ത, റൈസ് തുടങ്ങി ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാന്‍ ഇടയാക്കും. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കും. കൂടാതെ ഇവ പിസിഒഎസ് ലക്ഷണങ്ങളെയും വഷളാക്കും.
4. ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ് അടങ്ങിയ ഭക്ഷങ്ങള്‍
ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
5. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും
ശുദ്ധീകരിച്ച പഞ്ചസാരയും മറ്റും അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പിസിഒഎസ് പ്രശ്നമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്.
6. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിലെ കൊഴുപ്പും പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് നല്ലതല്ല.
7. മദ്യം
പിസിഒഎസ് ഉള്ള സ്ത്രീകളില്‍ മദ്യം കരളിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ബാലന്‍സ്, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കുക.
8. കഫീന്‍
ഉയര്‍ന്ന കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുകയും ചെയ്യും.
9. സോഡ
സോഡ പോലെയുള്ള പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കുന്നതിനും കാരണമാകും