കൊവിഡിന് ശേഷം ചൈനയില്‍ പുതിയ വൈറസ് വ്യാപനം

Update: 2025-01-03 05:14 GMT

ബീജിങ്ങ്; കൊവിഡ് 19 വ്യാപനത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ചൈനയില്‍ വീണ്ടും പുതിയ പകര്‍ച്ചവ്യാധി പടരുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോ വൈറസ് ആണ് ചൈനയുടെ വിവിധ ഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് അതിവേഗം പടരുന്നതിനാല്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫ്‌ളുവന്‍സ എ, എച്ച്.എം.പി.വി മൈക്കോപ്ലാസ്മ ന്യൂമോണിയ , കൊവിഡ് 19 എന്നിവയും സമാന്തരമായി പടര്‍ന്നുപിടിക്കുന്നുണ്ടെന്നും ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കൊവിഡ്-19ന്റെ ലക്ഷണങ്ങള്‍ തന്നെയാണ് എച്ച്.എം.പി.വി ക്കും പ്രകടമാകുന്നത്. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും വൈറസ് മറ്റുള്ളവരിലേക്ക് പടരാനിടയാകുന്നു.

Similar News