'താങ്കളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കുന്നു': ആര്‍.ബി.ഐയുടെ പേരില്‍ വോയ്‌സ് മെയില്‍ : യാഥാര്‍ത്ഥ്യം

Update: 2024-12-27 07:12 GMT

താങ്കളുടെ ക്രഡിറ്റ് കാര്‍ട്ട് തട്ടിപ്പിനിരയായിട്ടുണ്ടെന്നും അതുകൊണ്ട് ആര്‍.ബി.ഐ താങ്കളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയാണെന്നും എന്ന് കാണിച്ച് ലഭിക്കുന്ന വോയ്‌സ്‌മെയില്‍ വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍.തട്ടിപ്പിനിരയായതിനാല്‍ അടുത്ത രണ്ട് മണിക്കൂറില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈലില്‍ 9 അമര്‍ത്തണമെന്നും ആണ് വോയ്‌സില്‍ പറയുന്നത്. എന്നാല്‍ ഇത്തരം വോയ്‌സ് മെയിലുകള്‍ വിശ്വസിക്കരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യും എന്ന രീതിയില്‍ ലഭിക്കുന്ന കോളുകളും സന്ദേശങ്ങളും വ്യാജമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

Similar News